ഇങ്ങനെയൊരു സംഭവം ഐ.പി.എല്ലിൽ ആദ്യം; ആദ്യ ക്യാപ്റ്റമായി ശ്രേയസ് അയ്യർ
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ആറു താരങ്ങളെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിർത്തിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യറിനെ കൊൽക്കത്ത നിലനിർത്താത്തത് ഏറെ ശ്രദ്ധേയമായി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐപിഎൽ വിജയിച്ച ഒരു ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽ ടീം നിലനിർത്താതെ പോകുന്നത്.
ആന്ദ്രേ റസൽ, സുനിൽ നരയ്ൻ, വരുൺ ചക്രവർത്തി, രമൺ ദ്വീപ് സിംഗ്, ഹർഷിദ് റാണ, റിങ്കു സിങ് എന്നീ താരങ്ങളെയാണ് കൊൽക്കത്ത അടുത്ത സീസണിലേക്ക് നിലനിർത്തിയത്.
ശ്രേയസ് അയ്യറിന് പുറമേ മിച്ചൽ സ്റ്റാർക്ക്, വെങ്കിടേഷ് അയ്യർ, ഫിൽ സാൾട്ട് തുടങ്ങിയ പ്രധാന താരങ്ങളെയൊന്നും കൊൽക്കത്ത ടീമിൽ നിലനിർത്തിയില്ല. വരാനിരിക്കുന്ന ലേലത്തിൽ 51 കോടിയാണ് കൊൽക്കത്തയുടെ കൈവശം ഉള്ളത്. അതുകൊണ്ടുതന്നെ ഏതെല്ലാം താരങ്ങളെ കൊൽക്കത്ത മാനേജ്മെന്റ് ടീമിൽ എത്തിക്കുമെന്ന് കണ്ടുതന്നെ അറിയണം.